കൊവിഡ് 19; താജ്മഹല്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19; താജ്മഹല്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

0 68

കൊവിഡ് 19; താജ്മഹല്‍ ഉള്‍പ്പടെ രാജ്യത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പടെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു. മാര്‍ച്ച്‌ 31 വരെയാണ് ഇവ അടച്ചിടുക. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച്‌ അവസാനം വരെ താജ്മഹല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്ന് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തിലുടനീളമുള്ള മറ്റ് സ്മാരകങ്ങളും അടച്ചിടണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.അതേസമയം രാജ്യത്ത്

കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഒഡീഷ, ജമ്മു കാശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.