കോവിഡ് 19; രാജ്യത്ത് മരണം മൂന്നായി

കോവിഡ് 19; രാജ്യത്ത് മരണം മൂന്നായി

0 398

കോവിഡ് 19; രാജ്യത്ത് മരണം മൂന്നായി

 

 

മുംബൈ കസ്തൂര്‍ബ ആശുപത്രിയിലാണ് 64 വയസ്സുള്ള രോഗി മരിച്ചത്. കോവിഡ് ബാധിച്ചവരുടെ എണ്ണം 128 ആയി

രാജ്യത്ത് കോവിഡ‍് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മുംബൈ കസ്തൂര്‍ബ ആശുപത്രിയിലാണ് 64 വയസ്സുള്ള രോഗി മരിച്ചത്. കോവിഡ് ബാധിച്ചവരുടെ എണ്ണം 128 ആയി.
കർണ്ണാടകയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും രണ്ട് പേർക്ക് കൂട്ടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ കർണ്ണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. താജ്മഹൽ ഉൾപ്പടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും മാർച്ച് 31 വരെ അടച്ചു.

അഫ്ഗാനിസ്ഥാൻ , ഫിലീപ്പീൻസ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്ന് മാർച്ച് 31 വരെ യാത്ര വിലക്കും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.