യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു

0 183

 

ദുബൈ: യു.എ.ഇയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് വൈറസ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്​ ബാധിതരുടെ എണ്ണം 113 ആയി.

ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കിര്‍ഗിസ്താന്‍, സെര്‍ബിയ, ഉക്രെയിന്‍, ഗ്രീസ്, നെതര്‍ലന്‍ഡ്​​, അമേരിക്ക, ഇറ്റലി, ബംഗ്ലാദേശ്, ആസ്​ട്രേലിയ, ജര്‍മനി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഒാരോരുത്തര്‍ക്കുമാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ പലരും നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവര്‍ നിരീക്ഷണത്തിലായിരുന്നു