കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്ത തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ.

0 284

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കേരളത്തിന് 25 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്ത തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. കേരളത്തിന്‍റെ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടെയുണ്ട് എന്ന് അല്ലു അർജുൻ അറിയിച്ചതായി വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ആന്ധ്ര, തെലങ്കാന സർക്കാരുകൾക്ക് നൽകിയ സഹായത്തോടൊപ്പമാണ് കേരളത്തോടും പ്രത്യേക താത്പര്യമെടുത്ത് അല്ലു അർജുന്‍ ഇങ്ങനെയൊരു സഹായം നൽകിയത്. അല്ലു അർജുന് നന്ദി ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതവും അല്ലു അർജുൻ പ്രഖ്യാപിച്ചിരുന്നു.