മദ്യപിച്ച് കുഴഞ്ഞുവീണ് ആശുപത്രിയിലായി; പരിശോധിച്ചപ്പോൾ കോവിഡ്

0 1,154

മദ്യപിച്ച് കുഴഞ്ഞുവീണ് ആശുപത്രിയിലായി; പരിശോധിച്ചപ്പോൾ കോവിഡ്

തിരുവനന്തപുരം ∙ സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണയാൾക്ക് ആശുപത്രിയിൽ നടത്തിയ പരിശോധയിൽ കോവിഡ്. സംഭവത്തിനു തലേന്നു തമിഴ്നാട്ടിൽ പോയതായി കണ്ടെത്തിയിട്ടുണ്ട്.

28നാണ് മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും കോവിഡ് പരിശോധന നടത്തുകയുമായിരുന്നു.
സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 670 പേർ; രോഗമുക്തർ 590. പുതുതായി പത്തെണ്ണം കൂടിയായതോടെ സംസ്ഥാനത്തെ ഹോട്സ്പോട്ടുകൾ 116.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ: പാലക്കാട് (12), കാസർകോട് (10), കണ്ണൂർ (7), കൊല്ലം (6), ആലപ്പുഴ (6), തിരുവനന്തപുരം (4), പത്തനംതിട്ട (4), തൃശൂർ (3), മലപ്പുറം (3), വയനാട് (3), കോഴിക്കോട് (2), എറണാകുളം (1)