ആശ്വാസദിനം…ഇന്നും കോവിഡ് രോഗികള്‍ ഇല്ല

0 460

ആശ്വാസദിനം…ഇന്നും കോവിഡ് രോഗികള്‍ ഇല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ആശ്വാസദിനം ഇന്നും കോവിഡ്19 പോസറ്റീവ് രോഗികള്‍ ഇല്ല എന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ വ്യക്തമാക്കി തുടര്‍ച്ചയായി രണ്ടാംദിവസമാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിതര്‍ ഇല്ലാതാവുന്നത്. കൂടാതെ ചികിത്സയിലുള്ള 61 പേര്‍ക്ക് രോഗം ഭേദമായതായും അദ്ദേഹം പറഞ്ഞു . സംസ്ഥാനത്ത് ഇനി 34 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത് . കൂടാതെ 21724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 32315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.