ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു.

0 216

:ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു.

ഖത്തറിൽ 153 ഉം കുവൈത്തിൽ 112 ഉം ഒമാനിൽ 48 പേരും ഉൾപ്പെടെ 313 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോ ടെ രോഗികളുടെ എണ്ണം 9449 ആയി. കോവിഡ് മരണ നിരക്കും രോഗികളുടെ എണ്ണവും ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ ദീർഘിപ്പിക്കാനുറച്ചാണ് ഗൾഫ് രാജ്യങ്ങൾ. സൗദി അറേബ്യയിൽ കർഫ്യൂ സമ്പൂർണം. ഇറാനിൽ മരണം നാലായിരം കടന്നു.
ഗൾഫിൽ കോവിഡ് മരണം 67 ൽ എത്തി. സൗദിയിലാണ് ഏറ്റവും കൂടുതൽ മരണം. 41. വിവിധ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്നു. മൂവായിരത്തോളം കോവിഡ് ബാധിതരുള്ള സൗദി തന്നെയാണ് രോഗികളുടെ എണ്ണത്തിലും മുന്നിൽ. വരും ദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടു ലക്ഷം വരെ ഉയർന്നേക്കാമെന്ന സൗദി ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പ് കൂടുതൽ കടുത്ത നടപടികൾക്കാണ് ഗൾഫ് രാജ്യങ്ങളെ ഒന്നാകെ പ്രേരിപ്പിക്കുന്നത്. അടുത്ത രണ്ടാഴ്ചകളിൽ രോഗവ്യാപനം മുൻനിർത്തി കൂടുതൽ ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിച്ചു വരുന്നത്.