കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ അടച്ചുപൂട്ടൽ നീട്ടിയ പശ്ചാത്തലത്തിൽ ട്രെയിൻ, വിമാന സർവീസുകൾ മേയ് മൂന്നുവരെ പ്രവർത്തിക്കില്ല.
കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ അടച്ചുപൂട്ടൽ നീട്ടിയ പശ്ചാത്തലത്തിൽ ട്രെയിൻ, വിമാന സർവീസുകൾ മേയ് മൂന്നുവരെ പ്രവർത്തിക്കില്ല.
യാത്രാ ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയ നടപടി നീട്ടിയതായി റെയിൽവേയും ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യോമയാനമന്ത്രാലയവും അറിയിച്ചു.
ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം ചിലയിടങ്ങളിൽ ഇളവ് അനുവദിച്ചാലും ലോക്ക്ഡൗണ്‍ തീരുന്നവരെ ട്രെയിൻ, വിമാന സർവീസുകൾ ഉണ്ടാകില്ല.
അതേസമയം,ചരക്കു ട്രെയിനുകൾ തടസം കൂടാതെ സർവീസ് നടത്തുമെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.