ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 17,000 കടന്നു. 17,138 പേരാണ് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്. ഒരു ലക്ഷത്തിലധികം പേര് രോഗമുക്തരാകുകയും ചെയ്തു.
യൂറോപ്പില്‍ കോവിഡിന്റെ കൊലവിളി തുടരുകയാണ്. സ്പെയിനില്‍ ഇന്ന് 385 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇതോടെ മരണസംഖ്യ 2,696 ആയി. 4,537 പുതിയ രോഗബാധിതരുണ്ടാകുകയും ചെയ്തു. 2,355 പേര് ഇപ്പോഴും സ്പെയിനില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.
ഇറാനിലും കോവിഡിന്റെ മരണക്കളി തുടരുകയാണ്. ഇന്ന് 122 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 1,934 ആയി. യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ ഇന്ന് 34 പേര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്.
അമേരിക്കയില്‍ 29 മരണങ്ങളും ചൈനയില്‍ ഏഴ് പേരും മരണത്തിന് കീഴടങ്ങി. ജര്‍മനി- ഏഴ്, ദക്ഷിണ കൊറിയ-ഒന്‍പത്, ഓസ്ട്രിയ- നാല്, സ്വീഡന്-ആറ്, ഇന്തോനേഷ്യ- ആറ് ഉള്‍പ്പടെ ലോകത്ത് 631 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.