സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശിനി

0 488

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് പാലക്കാട് സ്വദേശിനി

പാലക്കാട്∙ സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. കടമ്പഴിപ്പുറം ചെട്ടിയാംകുന്ന് താഴത്തേതിൽ മീനാക്ഷി അമ്മാൾ (74) ആണു മരിച്ചത്. ജില്ലാ ആശുപത്രിയിൽ കോവിഡ് ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ഇവർ ചൊവ്വാഴ്ച രാത്രിയാണു മരിച്ചത്. സാംപിൾ പരിശോധനയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

ആദ്യ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പ്രമേഹ സംബന്ധമായ അസുഖത്തെത്തുടർന്നാണ് ചെന്നൈയിൽ നിന്നെത്തിയ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യൂമോണിയയും ബാധിച്ചു. ചെന്നൈയിൽ മകനോടൊപ്പം താമസിക്കുന്ന ഇവർ കഴിഞ്ഞ 25നാണ് നാട്ടിലെത്തിയത്. 29നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു മൃതദേഹം സംസ്കരിക്കും.