സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി

0 579

ഒരാള്‍ കൂടി മരിച്ചു; സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 17 ആയി

തൃശൂര്‍ | സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ ഒരഅള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം മൂന്നും സംസ്ഥാനത്ത് മരിച്ചവര്‍ 17ഉം ആയി.

തൃശൂരില്‍ തുടര്‍ച്ചയായ രണ്ടാം കൊവിഡ് മരണം കൂടി ആണിത്. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ (87) ഞായറാഴ്ച കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മരണം.

മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68)യുടെതാണ് തൃശൂരിലെ ആദ്യ കൊവിഡ് മരണം. മുംബൈയില്‍ നിന്ന് എത്തിയതായിരുന്നു ഇവര്‍.