നടന്നുപോകുമ്ബോള്‍ ചുമച്ചു, കോവിഡ് ബാധിതനെന്ന് കരുതി വഴിയാത്രക്കാര്‍ യുവാവിനെ കൂട്ടം കൂടി അടിച്ചുവീഴ്ത്തി

0 656

നടന്നുപോകുമ്ബോള്‍ ചുമച്ചു, കോവിഡ് ബാധിതനെന്ന് കരുതി വഴിയാത്രക്കാര്‍ യുവാവിനെ കൂട്ടം കൂടി അടിച്ചുവീഴ്ത്തി, ഓവുചാലില്‍ തലയിടിച്ചുവീണ യുവാവ് ദാരുണമായി മരിച്ചു

മുംബൈ: ( 24.04.2020) നടന്നുപോകുമ്ബോള്‍ ചുമച്ച യുവാവിനെ കോവിഡ് ബാധിതനെന്ന് കരുതി വഴിയാത്രക്കാര്‍ കൂട്ടം കൂടി അടിച്ചുവീഴ്ത്തി, ഓവുചാലില്‍ തലയിടിച്ചുവീണ യുവാവ് ദാരുണമായി മരിച്ചു മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. താനെ ജില്ലയിലെ കല്യാനിലെ ഗണേശ് ഗുപ്ത (34) എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് ഗണേശ് ഗുപ്ത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ഭാഗമായി റോഡില്‍ പൊലീസിനെ കണ്ടതോടെ വഴിമാറി നടന്നു. നടന്നു പോകുന്നതിനിടെ യുവാവ് ചുമച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ കോവിഡ് ബാധിതനെന്ന് സംശയിച്ച്‌ ആക്രമിക്കുകയായിരുന്നു. സംഘം ചേര്‍ന്നുളള ആക്രമണത്തില്‍ തലക്കും മറ്റും ഗുരുതര പരിക്കേറ്റ ഗണേഷ് ഗുപ്ത തൊട്ടടുത്ത ഓവുചാലിലേക്ക് തലയിടിച്ച്‌ വീണു. സംഭവം കണ്ട് പോലീസ് ഓടിയെത്തിയപ്പോഴേക്കും തലക്കേറ്റ ക്ഷതം കാരണം ഗണേഷ് ഗുപ്ത മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.