കൊറോണ ബാധിച്ച മലയാളി നേഴ്സ് സൗദിയിൽ അന്തരിച്ചു

0 1,456

കൊറോണ ബാധിച്ച മലയാളി നേഴ്സ് സൗദിയിൽ അന്തരിച്ചു

റിയാദ് : സൗദിയിലെ റിയാദില്‍ കോവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സ് താമസ സ്ഥലത്ത് മരിച്ചു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കൊല്ലം കുണ്ടറ എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കര്‍ (53) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ തന്നെ പ്രമേഹം സംബന്ധമായ പ്രയാസങ്ങളുണ്ടായിരുന്നു. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്. ഏക മകള്‍ മറിയം നാട്ടിലാണ്. സൌദിയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആദ്യത്തെ മലയാളി ആരോഗ്യ പ്രവര്‍ത്തകയാണിത്. ആദരാജ്ഞലികൾ