അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു; ജീവന്‍ നഷ്ടമായത് കോട്ടയം സ്വദേശിക്ക്

0 511

അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു; ജീവന്‍ നഷ്ടമായത് കോട്ടയം സ്വദേശിക്ക്

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച്‌ അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി 65കാരനായ പോള്‍ സെബാസ്റ്റിയനാണ് മരിച്ചത്. ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. 25 വര്‍ഷമായി ഇദ്ദേഹം കുടുംബസമേതം ന്യൂയോര്‍ക്കിലാണ് താമസം. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ രോഗമുക്തരായി എന്നാണ് വിവരം.

കഴിഞ്ഞദിവസം പത്തനംതിട്ട സ്വദേശി ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. റാന്നി അത്തിക്കം മടന്തമന്‍ സ്വദേശി അച്ചന്‍കുഞ്ഞാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ പരിചരിച്ചത് അച്ചന്‍കുഞ്ഞായിരുന്നു. ഇവരില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്.വര്‍ഷങ്ങളായി കുടംബസമേതം ന്യൂയോര്‍ക്കിലാണ് അച്ചന്‍കുഞ്ഞ് താമസം. ഇവിടെ റസ്‌റ്റോറന്റ് നടത്തിവരികായിരുന്നു.