ഗര്‍ഭിണിയായ നഴ്‌സ് കൊറോണ ബാധിച്ച്‌ മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തി

0 968

ഗര്‍ഭിണിയായ നഴ്‌സ് കൊറോണ ബാധിച്ച്‌ മരിച്ചു; കുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തി

ബ്രിട്ടന്‍: ഗര്‍ഭിണിയായ നഴ്‌സ് കോവിഡ് ബാധിച്ച്‌ മരിച്ചു. കുഞ്ഞിനെ രക്ഷപെടുത്തി. ലുട്ടണ്‍ ആന്‍ഡ് ഡണ്‍സ്റ്റബിള്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായ 28 വയസുള്ള യുവതിയാണ് മരിച്ചത്. അഞ്ചുവര്‍ഷമായി ഇവിടെ ജോലി നോക്കുകയായിരുന്നു യുവതി. അതേസമയം കോവിഡ് ബാധിച്ചു മരിക്കുന്നവരെ കാണാന്‍ അടുത്ത ബന്ധുക്കളെ അനുവദിക്കും വിധം ചികില്‍സാ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് അറിയിച്ചു. കോവിഡ് ബാധിച്ച്‌ 13 വയസുള്ള ബാലന്‍ മരിച്ചപ്പോള്‍ സംസ്കാരചടങ്ങില്‍പോലും പങ്കെടുക്കാന്‍ ഐസലേഷനിലായിരുന്ന മാതാപിതാക്കള്‍ക്ക് കഴിയാതെ വന്നത് മൂലമാണ് ഇത്തരമൊരു തീരുമാനം.