ഡല്‍ഹിയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി
ഡല്‍ഹിയില്‍ ഒരു മലയാളി നഴ്സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 10 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തി ഏതുജില്ലക്കാരിയാണെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ ഇതുവരെ 26 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്സുമാര്‍ക്ക് മതിയായ പരിചരണം കിട്ടുന്നില്ലെന്ന പരാതിയുയരുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ക്ക് അത്യാവശ്യ സഹായങ്ങള്‍ പോലും കിട്ടുന്നില്ലെന്നും പരിശോധനകള്‍ ഉള്‍പ്പെടെ സ്വന്തമായി ചെയ്യേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കത്തയച്ചിരുന്നു. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുപ്പതോളം നഴ്സുമാരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബിബാഗിലെ സ്വകാര്യ ആശുപത്രിയിലെ 24 നഴ്സുമാരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ട് രണ്ടുദിവസമായി.ഇനിയും പരിശോധനാ ഫലം ലഭിച്ചിട്ടില്ല.