അജ്ഞാത​െന്‍റ കോവിഡ് പേടി; ആപ്പിലായ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകക്ക് സഹായവുമായി പൊലീസും കോണ്‍സുലേറ്റും

അജ്ഞാത​െന്‍റ കോവിഡ് പേടി; ആപ്പിലായ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകക്ക് സഹായവുമായി പൊലീസും കോണ്‍സുലേറ്റും

0 105

അജ്ഞാത​െന്‍റ കോവിഡ് പേടി; ആപ്പിലായ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകക്ക് സഹായവുമായി പൊലീസും കോണ്‍സുലേറ്റും

 

 

കൊ​ച്ചി: കേ​ര​ള​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​റ​ങ്ങി, ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങി​യ ഫ്ര​ഞ്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ‘ആ​രു​ടെ​യോ’ കോ​വി​ഡ് ആ​ശ​ങ്ക​യെ​ത്തു​ട​ര്‍​ന്ന് കു​ടു​ങ്ങി. പ​ഴ്സ് ന​ഷ്​​ട​പ്പെ​ട്ട​തി​നാ​ല്‍ കൈ​യി​ല്‍ പ​ണ​മൊ​ന്നു​മി​ല്ലാ​തെ​യും പെ​ട്ട ഈ ​യു​വ​തി​ക്കും മൂ​ന്നു​വ​യ​സ്സു​ള്ള മ​ക​നും സ​ഹാ​യ​മാ​യ​ത് ക​ള​മ​ശ്ശേ​രി പൊ​ലീ​സും പു​തു​ച്ചേ​രി​യി​ലെ ഫ്ര​ഞ്ച് കോ​ണ്‍​സു​ലേ​റ്റും. ഡീ​സ് മെ​സ്യൂ​ര്‍ ഫ്ലൂ​റി​ന്‍ എ​ന്ന 27കാ​രി​യും മ​ക​ന്‍ താ​വോ​യു​മാ​ണ് ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത്. ജ​നു​വ​രി 21നാ​ണ്​ ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വ​ര്‍​ക്ക​ല​യി​ലും മ​റ്റും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു

.

ഞാ​യ​റാ​ഴ്ച ഇ​വ​രു​ടെ അ​മ്മ​യെ നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ഡീ​സ് മെ​സ്യൂ​ര്‍ ഫ്രാ​ന്‍​സി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചി​രു​ന്നു. വ​ര്‍​ക്ക​ല​യി​ല്‍ ര​ണ്ടാ​ഴ്ച ചെ​ല​വ​ഴി​ച്ച​തി​നാ​ല്‍ യു​വ​തി​യെ​യും മ​ക​നെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് ആ​ദ്യം ആ​ലു​വ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ര്‍​ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​െ​ട, വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ണ​വും ക്രെ​ഡി​റ്റ് കാ​ര്‍​ഡു​മ​ട​ങ്ങു​ന്ന പ​ഴ്​​സ്​ ന​ഷ്​​ട​പ്പെ​ട്ടു. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന​റി​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ഇ​വ​രെ പ​റ​ഞ്ഞു​വി​ട്ടെ​ങ്കി​ലും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​ശു​പ​ത്രി​ക്ക്​ പു​റ​ത്തി​രു​ന്ന യു​വ​തി​യെ​യും മ​ക​നെ​യും ക​ണ്ട ആ​രോ ക​ള​മ​ശ്ശേ​രി പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ട്, ‘നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള വി​ദേ​ശി ര​ക്ഷ​പ്പെ​ടു​ന്ന​താ​യി’ സം​ശ​യം അ​റി​യി​ച്ചു.