സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്

0 703

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഇന്ന് 90 പേർ രോഗമുക്തി നേടിയിട്ടുണ്ട്.കോവിഡ്-19 പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം-14, മലപ്പുറം-11, കാസർകോട്-9, തൃശ്ശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1, ആലപ്പുഴ-1.

കോവിഡ്-19 നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-10, കൊല്ലം-4, പത്തനംതിട്ട-5, ആലപ്പുഴ-16, കോട്ടയം-3, എറണാകുളം-2, തൃശ്ശൂർ-11, പാലക്കാട്-24, കോഴിക്കോട്-14, കണ്ണൂർ-1.

ഇന്ന് രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തുനിന്ന് വന്നവരാണ്. 19 പേരാണ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ. സമ്പർക്കം മൂലം മൂന്നുപേർക്കും രോഗബാധയുണ്ടായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ കോവിഡ് സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം എന്നിങ്ങനെയാണ്.