കോവിഡ് ബാധയെന്നു സ്ഥിരീകരിച്ചതോടെ യുവതി ആശുപത്രിയില്‍ ജീവനൊടുക്കി

0 1,435

കോവിഡ് ബാധയെന്നു സ്ഥിരീകരിച്ചതോടെ യുവതി ആശുപത്രിയില്‍ ജീവനൊടുക്കി. ​മും​ബൈ നാ​യ​ര്‍ ആ​ശു​പ​ത്രി​യില്‍ വാ​ര്‍​ളി സ്വ​ദേ​ശി​നി​യാ​യ 29 വ​യ​സു​കാ​രിയെ ആണ് ശു​ചി​മു​റി​ക്കു​ള്ളി​ല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 3.45 ന് ആയിരുന്നു സംഭവം.

ആസ്മയെ തു​ട​ര്‍​ന്ന് യുവതിയെ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോവിഡ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഇ​വ​രു​ടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധനക്കയച്ചു. ചൊ​വ്വാ​ഴ്ച പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​നാ ഫ​ല​ത്തി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തുകയും ഇ​വ​രെ കോ​വി​ഡ് വാ​ര്‍​ഡി​ലേ​ക്ക് മാറ്റുകയും ചെയ്തു. രോ​ഗം ബാധിച്ച വിവരം അറിഞ്ഞു അസ്വസ്ഥതയിലായ യുവതി പു​ല​ര്‍​ച്ചെ ഷാ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അസ്വഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.