കോവിഡ്: ഇന്ത്യയില്‍ സ്ഥിതി രൂക്ഷം, ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങി അഞ്ച് സംസ്ഥാനങ്ങള്‍

0 1,285

കോവിഡ്: ഇന്ത്യയില്‍ സ്ഥിതി രൂക്ഷം, ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങി അഞ്ച് സംസ്ഥാനങ്ങള്‍

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നു. ബ്രിട്ടനേയും മറികടന്ന ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് ഇന്ത്യ. കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങുകയാണ് വിവിധ സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തെ മെഡിക്കല്‍ സംവിധാനം കടുത്ത വെല്ലുവിളികള്‍ക്ക് കനത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കണ്ടൈയ്ന്‍മെന്‍റ് സോണുകള്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് കേരളവും വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ ആകെ കോവിഡ് മരണനിരക്ക് 2.8 ശതമാനമാണെങ്കില്‍ മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളുടെ മാത്രം മരണനിരക്ക് 5 ശതമാനമാണ്.