കൊവിഡ് നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ സബ് കളക്‌ടര്‍ക്കെതിരെ കേസെടുക്കും

0 492

 

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കും.

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടര്‍ ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സബ് കളക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്ന് മറുപടി ലഭിച്ചു.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 2016 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തര്‍പ്രദേശ് സ്വദേശിയാണ്.