കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

0 970

 

കൊ​ച്ചി: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ച സേ​ട്ട് യാ​ക്കൂ​ബ് ഹു​സൈ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ചാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍. ഏ​റ്റ​വു​മ​ടു​ത്ത ബ​ന്ധു​ക്ക​ളും ത​ഹ​സി​ല്‍​ദാ​റും പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ല്‍ ക​ച്ചി ഹ​ന​ഫി മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ലാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. 10 അടി താ​ഴ്ച​യു​ള്ള കു​ഴി​യിലാണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മൃതദേഹം നേരിട്ട് കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. വീഡിയോകോള്‍ വഴിയാണ് ഭാര്യയേയും മകളെയും മൃതദേഹം കാണിച്ചത്.

യാ​ക്കൂ​ബ് ഹു​സൈ​ന്‍റെ ഭാ​ര്യ​യും, എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ടാ​ക്‌​സി ഡ്രൈ​വ​റും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​ണ്. ഇ​ദ്ദേ​ഹം ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ വി​മാ​ന​ത്തി​ലെ 40 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.