കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സിന്‍റെ നില അതീവ ഗുരുതരം

0 1,073

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സിന്‍റെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ഡല്‍ഹി അതിര്‍ത്തിയ്ക്ക് അടുത്തുള്ള ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നഴ്സിനെ ഇന്നലെ രാത്രിയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ജീവന്‍ നിലനിര്‍ത്തുന്നത് വെന്‍റിലേറ്റര്‍ സഹായത്തോടെയാണെന്ന് മേദാന്ത ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതുകൊണ്ടാണോ ന‌ഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇനിയും വ്യക്തമല്ല. മേദാന്ത ആശുപത്രി അധികൃതര്‍ ഇതുവരെ ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.

വ്യാഴാഴ്ച രാവിലെയോടെയാണ് മേദാന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സ് ആത്മഹത്യാ ശ്രമം നടത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച ഇവരെ അവസാനനിമിഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോള്‍ത്തന്നെ ഇവരുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. ഇന്നലെയാണ് ഈ നഴ്സിന് കൊവിഡ് പോസിറ്റീവാണെന്ന ഫലം വന്നത്. ഇതിന് പിന്നാലെയായിരുന്നു മുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.