കാസർകോട്: കോവിഡ് ചട്ടം ലംഘിച്ചതിന് ഏരിയ കമ്മിറ്റി അംഗത്തിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്ന് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മഞ്ചേശ്വരത്തെ
സിപിഎം ഏരിയ കമിറ്റിയംഗം അബ്ദുൽ റസാഖ് ചിപ്പാറിനെതിരെയാണ് പാർട്ടി അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നത്. നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ മാധ്യമങ്ങളോട് വ്യക്തമാക്കി. ഏതു രീതിയിലുള്ള നടപടികൾക്കും പാർട്ടി തയ്യാറാണ്. ഒരു പൊതുപ്രവർത്തകന് ചേർന്ന് പ്രവർത്തനമല്ല നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.