കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സൈനികന് വാഹനാപകടത്തില്‍ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂര്‍ മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഒരാഴ്ച മുമ്ബ് നാട്ടിലെത്തിയ വൈശാഖ് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്ബിന് സമീപം താഴെ കായലോട് വച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് വീട്ടുമതിലില്‍ ചെന്ന് ഇടിക്കുകയായിരുന്നു. വൈശാഖിന്റെ മൃതദേഹം തലശേരി ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.