കോവിഡ് സമാശ്വാസ സഹായം: കൈപ്പറ്റാത്തവര്‍ ഉടന്‍ അപേക്ഷിക്കണം

0 441

കോവിഡ് സമാശ്വാസ സഹായം: കൈപ്പറ്റാത്തവര്‍ ഉടന്‍ അപേക്ഷിക്കണം

ലോക്ക്ഡൗണിനെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി മുഖേന ബി, സി, ഡി  ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേത്രജീവനക്കാര്‍ക്കും ഫണ്ടിന്റെ  അപര്യാപ്തത മൂലം ശമ്പളം കിട്ടാത്ത എ ഗ്രേഡ് ക്ഷേത്രജീവനക്കാര്‍ക്കും അനുവദിച്ചിട്ടുള്ള 2500 രൂപ ധനസഹായം കൈപ്പറ്റാത്ത ക്ഷേത്രജീവനക്കാര്‍ ഉടന്‍ ക്ഷേമനിധി സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.  ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി, ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെട്ട ക്ഷേത്രഭരണാധികാരി മുഖേന secretarymtewf@gmail.com എന്ന ഇ മെയിലില്‍ ജൂണ്‍ 30 ന് മുമ്പായി അപേക്ഷിക്കണം.