കോവിഡ്​ ഇനിയും ഏറെ കാലം നമ്മോടൊപ്പമുണ്ടാകും -ലോകാരോഗ്യ സംഘടന

0 711

കോവിഡ്​ ഇനിയും ഏറെ കാലം നമ്മോടൊപ്പമുണ്ടാകും -ലോകാരോഗ്യ സംഘടന

 

ജനീവ: കോവിഡ്​ പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന്​ ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള പോരാട്ടത്തിന്‍െറ പ്രാരംഭ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

 

”അബന്ധം കാണിക്കരുത്​. നമുക്ക് പോകാന്‍​ ഏറെ ദൂരമുണ്ട്​. ഒരുപാട്​ കാലം കൊറോണ വൈറസ്​ നമ്മോടൊപ്പമുണ്ടാകും. വീട്ടിലിരിക്കാനുള്ള ഉത്തരവുകളും ശാരീരിക അകലം ​പാലിക്കുന്ന മറ്റ്​ നടപടികളും മൂലം പല രാജ്യങ്ങളിലും രോഗവ്യാപനം വിജയകരമായി പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.” -ലോകാ​രോഗ്യ സംഘടന തലവന്‍ ടെഡ്രോസ്​ അദാനോം ഗെ​ബ്രിയേസസ്​ പറഞ്ഞു.

 

പല രാജ്യങ്ങളും മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിലാണ്​. കോവിഡ്​ വളരെ നേരത്തേ ബാധിച്ച പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്​ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു​.

 

യു.എസ്​ ആസ്ഥാനമായ ജോണ്‍സ്​ ഹോപ്​കിന്‍സ്​ സര്‍വകലാശാല പുറത്തുവിട്ട വിവരങ്ങളനുസരിച്ച്‌​ ലോകത്താകമാനം 2.6 മില്യണിലധികം പേരെ കോവിഡ്​ ബാധിച്ചിട്ടുണ്ട്​.1,83,027 പേര്‍ കോവിഡ്​ ബാധിച്ചു മരിച്ചു.