മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധം; നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍, തീരുമാനം മന്ത്രിസഭായോഗത്തില്‍
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. വേഗത്തിലുള്ള കൊവിഡ് പരിശോധനയ്ക്ക് കേന്ദ്രം മുന്‍കൈയ്യെടുക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്.
രാജ്യാന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയേക്കില്ല എന്ന് ആരോഗ്യമന്ത്രിയടക്കമുള്ളവര് കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. പ്രതിഷേധമുണ്ടെങ്കിലും സംസ്ഥാനത്തെ രോഗനിരക്ക് പിടിച്ചു നിര്‍ത്താന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തെ പ്രവാസികളും പ്രതിപക്ഷവും ശക്തമായ ഭാഷയിലാണ് കഴിഞ്ഞദിവസം വിമര്‍ശിച്ചത്.