തിരുവനന്തപുരം: കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വാര് റൂം തുറന്ന് സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂമാണ് സജ്ജമാക്കിയിരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥന് ഇളങ്കോവന്റെ നേതൃത്വത്തിലാണ് വാര് റൂം പ്രവര്‍ത്തിക്കുക. ലോക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തില്‍ പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനത്തില്‍ ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വാര് റൂം സജ്ജമാക്കിയത്.