മാഹി സ്വദേശിക്ക് കോവിഡ് സ്ഥിരീകരണംമേഖലയില്‍ ജാഗ്രത

0 365

മയ്യഴി : മാഹി-കല്ലായ് ചുങ്കം-ചാലക്കര റോഡില്‍ ചെറുകല്ലായിസ്വദേശിക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാഹി മേഖലയിലും അതിര്‍ത്തി പ്രദേശമായ ന്യൂമാഹിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

ചെറുകല്ലായി റോഡ് മാഹി പോലീസ് ചൊവ്വാഴ്ച രാവിലെ തന്നെ അടച്ചു. മാഹി, ന്യൂമാഹി പ്രദേശത്ത് പരിശോധന കര്‍ശനമാക്കി.

ഇരുചക്രവാഹനത്തിലും കാറിലും അനാവശ്യ യാത്ര നടത്തിയ ഒട്ടേറെ പേര്‍ക്കെതിരേ ന്യൂമാഹി പോലീസ് കേസെടുത്തിട്ടുണ്ട്.

അനാവശ്യയാത്രക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ന്യൂമാഹി എസ്.എച്ച്‌.ഒ. ജെ.എസ്.രതീഷ് അറിയിച്ചു. ന്യൂമാഹി ടൌണില്‍ ഇറച്ചി – മത്സ്യ മാര്‍ക്കറ്റ് അടച്ചു.

പച്ചക്കറി, അനാദിക്കടകള്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. രോഗബാധിതന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 26 പേരെ മാഹി ആരോഗ്യവകുപ്പ് വീട്ട് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ രോഗപരിശോധനക്കുള്ള സാമ്ബിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.