രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 56 ആ​യി; 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 336 പേ​ര്‍​ക്ക്

0 361

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 56 ആ​യി; 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 336 പേ​ര്‍​ക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ച്ച്‌ 56 പേ​ര്‍ മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നു പേ​ര്‍ മ​രി​ക്കു​ക​യും പു​തു​താ​യി 336 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്ത​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ആ​കെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം 2,301 ആ​യി. ഇ​തി​ല്‍ 157 പേ​ര്‍ രോ​ഗ​വി​മു​ക്തി നേ​ടി. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് 19 രോ​ഗി​ക​ള്‍ ഉ​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ണ്. 335 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ല്‍ 309 പേ​ര്‍​ക്കും കേ​ര​ള​ത്തി​ല്‍ 286 പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍ 219 പേ​ര്‍​ക്കും കൊ​റോ​ണ ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത്. 16 പേ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ല്‍ ഏ​ഴ് പേ​രും മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​റ് പേ​രും പ​ഞ്ചാ​ബി​ല്‍ നാ​ല് പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കേ​ര​ള​ത്തി​ല്‍ ര​ണ്ട് പേ​രാ​ണ് കൊ​റോ​ണ മൂ​ലം മ​രി​ച്ച​ത്.