കൊവിഡ് 19 ; കണ്‍വെന്‍ഷനുകളും തീര്‍ത്ഥാടനങ്ങളും ഒഴിവാക്കണമെന്ന് കെസിബിസി
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍, കണ്വെന്ഷന്, തീര്‍ത്ഥാടനം എന്നിവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കെസിബിസി. ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കെസിബിസി ബിഷപ്പുമാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ സര്‍ക്കുലര്‍ നല്കി.
വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്ന് സര്‍ക്കുലറിലൂടെ ആവശ്യപ്പെടുന്നു . രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗം പടരാതിരിക്കാന്‍ യാത്രകളും പ്രവര്‍ത്തന ശൈലികളും നിയന്ത്രിക്കണം. സ്ഥിതിഗതികള്‍ പഠിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു .