കോവിഡ് 19 ; വിദേശ പരിശീലനത്തിന് പോയ 27 വിദ്യാര്‍ഥികള്‍ ഐസൊലേഷനില്‍
തിരുവനന്തപുരം: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ലണ്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ നേതൃത്വ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയവരെ നിരീക്ഷണത്തില്‍ ഏര്‍പ്പെടുത്തി . യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയും 27 വിദ്യാര്‍ഥികളുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നത് .
കേരളത്തിലെ 66 ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലേയും ഒന്‍പത് യൂണിവേഴ്സിറ്റികളിലേയും യൂണിയന് ഭാരവാഹികളാണ് വിദേശ പരിശീലനത്തില്‍ പങ്കെടുക്കാന്പോയത്.