കൊവിഡ് 19 : റോ​മി​ല്‍ കു​ടു​ങ്ങിയ 263 വി​ദ്യാ​ര്‍​ഥി​ക​ള്‍, പ്ര​ത്യേ​ക വി​മാ​ന​ത്തില്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി.

347

കൊവിഡ് 19 : റോ​മി​ല്‍ കു​ടു​ങ്ങിയ 263 വി​ദ്യാ​ര്‍​ഥി​ക​ള്‍, പ്ര​ത്യേ​ക വി​മാ​ന​ത്തില്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി.

ന്യൂഡല്‍ഹി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ കു​ടു​ങ്ങി 263 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്. ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​മാ​നം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങളുടെ സു​ര​ക്ഷ​ക്കാ​യി ഹ​സ്മാ​റ്റ് സ്യൂ​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും, ബാ​ക്കി​യു​ള്ള​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ മ​റ്റൊ​രു വി​മാ​നം കൂ​ടി സ​ജ്ജ​മാ​ക്കു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​ക​ദേ​ശം 500ന് ​മു​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

അതേസമയം ഇറ്റലിയില്‍ 24 മണിക്കൂറിനുള്ളില്‍ 627 മരണം സ്ഥിരീകരിച്ചതോടെ കോവിഡിനെ നേരിടാന്‍ സൈന്യത്തെ ഇറക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയില്‍ ഇതുവരെ 4,000 ത്തിലധികം ആളകളാണ് കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.