കോവിഡ് നാടെങ്ങും പ്രതിരോധം
ഇരിട്ടി : നാടെങ്ങും കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സന്നദ്ധസംഘടനകളുടെയും യുവജനപ്രസ്ഥാനങ്ങളുടേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പ്രതിരോധനടപടികള്‍ ആരംഭിച്ചത്.
ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബസ്സുകള്‍ അണുവിമുക്തമാക്കാനുള്ള നടപടി തുടങ്ങി. അണുനാശിനി ഉപയോഗിച്ച് ഓരോ ട്രിപ്പിനിടയിലും കമ്ബികളും സീറ്റുകളും തുടച്ചുവൃത്തിയാക്കിയാണ് യാത്രക്കാരെ കയറ്റുന്നത്. പൊതുഗതാതത്തിലൂടെ രോഗം പടരാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് മാതൃകാ പ്രവര്‍ത്തനം ആരംഭിച്ചത്. ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കുട്ടികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ സര്‍വീസ് നടത്തി ഇരിട്ടി ബസ്സ്റ്റാന്‍ഡിലെത്തുന്ന ബസ്സുകളിലാണ് അണുനശീകരണ പ്രവൃത്തി നടത്തിയത്. അജയന് പായം, പി.ടി.പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.