സിപിഐഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

0 355

സിപിഐഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

 

സിപിഐഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെടുത്ത മേരി മാതാ എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ സിബി വയലിലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

കോഴിക്കോട് യൂണിറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

ഷൗക്കത്ത് നിലമ്പൂർ നഗരസഭാ അധ്യക്ഷനായിരുന്ന സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളെ ആസ്പദമാക്കിയായിരുന്നു ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളും മെഡിക്കൽ സീറ്റിന്റെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമാണ് ഇ.ഡി അന്വേഷിക്കുന്നത്.