സിപിഐഎം പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

0 380

 

മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഐ (എം) മാനന്തവാടി ലോക്കല്‍ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി.കെ സുലോചന അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.മധു, ടി.ജി. ബീന, ഏരിയ സെക്രട്ടറി എം.റെജീഷ്, കെ.എം വര്‍ക്കി മാസ്റ്റര്‍, ലോക്കല്‍ സെക്രട്ടറി കെ ടി വിനു, ശാരദ സജീവന്‍ എന്നിവര്‍ സംസാരിച്ചു.