കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി സിപിഎം

0 392

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധവുമായി സിപിഎം

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഎം ധർണ നടത്തി.
രാജ്യത്തെ മുഴുവൻ പാവപ്പെട്ടവർക്കും 7500 രൂപ വീതം ആറുമാസം നൽകുക, ഒരാൾക്ക് 10 കിലോ അരി വീതം, തൊഴിൽ ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് തൊഴിൽ രഹിത വേതനം, പൊതുമേഖലയെ ബാധിക്കുന്ന സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിൽ ഭേദഗതികളിൽ നിന്ന് പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിൽ വിവിധ ഇടങ്ങളിലായി സിപിഐയും ധർണ നടത്തിയത്. കാസർഗോഡ് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുതിയ കോട്ടയിൽ ജില്ലാ കമ്മിറ്റി അംഗവും നഗരസഭാ ചെയർമാനുമായ വി വി രമേശനും നോർത്ത് കോട്ടച്ചേരിയിൽ എം പൊക്ലനും പോസ്റ്റ്ഓഫീസിനു മുന്നിൽ ഏരിയ സെക്രട്ടറി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു.