അമിത്​ ഷാ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​കയിലെ 2003ലെ ചട്ടം ഭേദഗതി ചെയ്യാന്‍ തയാറാകണം, ഭേ​ദ​ഗ​തി ചെ​യ്യും​വ​രെ സ​മ​രം -സി.പി.എം

0 131

അമിത്​ ഷാ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​കയിലെ 2003ലെ ചട്ടം ഭേദഗതി ചെയ്യാന്‍ തയാറാകണം, ഭേ​ദ​ഗ​തി ചെ​യ്യും​വ​രെ സ​മ​രം -സി.പി.എം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക (എ​ന്‍.​പി.​ആ​ര്‍) പ്ര​​​ക്രി​യ​യി​ല്‍ രേ​ഖ​ക​ള്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും പൗ​ര​ത്വം സം​ശ​യി​ക്കു​ന്ന​വ​രാ​യി രേ​ഖ​പ്പെ​ടു​ത്തി​ല്ലെ​ന്നും പാ​ര്‍ല മെന്റില്‍ പ്ര​സ്താ​വ​ന ന​ട​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ 2003​ലെ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ ഇ​തി​നാ​യി കൊ​ണ്ടു​വ​ന്ന ച​ട്ടം എ​ടു​ത്തു​ക​ള​യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന്​ സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ .ച​ട്ട​ത്തി​ലെ 3, 4, 5, 6, 7 വ​കു​പ്പു​ക​ള്‍ വ്യ​ക്തി​യെ പൗ​ര​ത്വം സം​ശ​യി​ക്കു​ന്ന​വ​രാ​യി രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​നു​മ​തി ന​ല്‍കു​ന്ന​താ​ണ്. അ​തു ഭേ​ദ​ഗ​തി ചെ​യ്യും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന്​ ​പോ​ളി​റ്റ്​ ബ്യൂ​റോ യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.
ക​ശ്മീ​രി​ല്‍ ത​ട​വി​ല്‍ ക​ഴി​യു​ന്ന മ​റ്റു നേ​താ​ക്ക​ളെ​യും മോ​ചി​പ്പി​ക്ക​ണം. എം.​എ​ല്‍.​എ​മാ​രെ വി​ല​ക്കെ​ടു​ത്ത്​ ക​ര്‍​ണാ​ട​ക​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത്​ ഇ​പ്പോ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലും ​സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​മാ​ണ്​ യെ​സ്​ ബാ​ങ്കിന്റെ​ത​ട​ക്ക​മു​ള്ള ത​ക​ര്‍​ച്ച​ക്കു​ കാ​ര​ണമെന്നും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന പി.​ബി വി​ല​യി​രു​ത്തി.

ഡ​ല്‍ഹി ക​ലാ​പ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ശി​ക്ഷി​ക്ക​ണം. അ​തി​നാ​യി സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണം. എ​ന്നാ​ല്‍, മു​ഖം തി​രി​ച്ച​റി​യ​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​യു​പ​യോ​ഗി​ച്ച്‌ ആ​ളു​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് നി​ര​പ​രാ​ധി​ക​ളെ ക്രൂ​ശി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ക​യാ​ണ് ചെ​യ്യു​ക.

Get real time updates directly on you device, subscribe now.