പെണ്‍കുട്ടികള്‍ കുളിക്കുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമം, ചോദ്യം ചെയ്ത പിതാവിന്റെ പല്ലടിച്ചുകൊഴിച്ചു, അക്രമികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ആക്ഷേപം

0 1,516

പെണ്‍കുട്ടികള്‍ കുളിക്കുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമം, ചോദ്യം ചെയ്ത പിതാവിന്റെ പല്ലടിച്ചുകൊഴിച്ചു, അക്രമികള്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ആക്ഷേപം

 

മാനന്തവാടി: മകളെയും കൂട്ടുകാരിയെയും അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത അച്ഛന് ക്രൂരമര്‍ദ്ദനം.മാനന്തവാടി മുതിരേരിയിലാണ് സംഭവം.അടിയേറ്റ് മുന്‍വശത്തെ പല്ലുകള്‍ ഇളകിപ്പാേയിട്ടുണ്ട്. നാല് സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും അവരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം എന്നും ആക്ഷേപം ഉയരുന്നുണ്ട്.

 

പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പട്ടാപ്പകലാണ് അപമാനിക്കാന്‍ ശ്രമിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിറങ്ങിയപ്പോള്‍ മൊബൈല്‍ കാമറ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചോദ്യം ചെയ്തപ്പോള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. സംഭവത്തില്‍ പൊലീസിനോട് കര്‍ശന നടപടി സ്വീകരിക്കാന്‍ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.