സൗഹൃദം പ്രണയമായി കണ്ടു; പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച്‌ കണ്ടക്ടര്‍ തീ കൊളുത്തി

0 339

.സൗഹൃദം പ്രണയമായി കണ്ടു; പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോളൊഴിച്ച്‌ കണ്ടക്ടര്‍ തീ കൊളുത്തി

ചെന്നൈ: സ്വകാര്യ ബസിലെ കണ്ടക്ടര്‍ സുഹൃത്തായ യുവതിയെ പെട്രോളൊഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗൂഡല്ലൂര്‍ ജില്ലയിലെ വഡലൂരിലാണ് സംഭവം. സലോമി എന്ന യുവതിക്ക് നേരെയായിരുന്നു കണ്ടക്ടര്‍ സുന്ദരമൂര്‍ത്തിയുടെ അക്രമണം. ഇരുപത് ശതമാനം പൊള്ളലേറ്റ യുവതിയെ ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവ് സൈനിക ഉദ്യോഗസ്ഥനാണ്.

കണ്ടക്ടറുമായി സലോമി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നെന്നും എന്നാല്‍ അതൊരു പ്രണയബന്ധമാണെന്ന് സുന്ദരമൂര്‍ത്തി തെറ്റിദ്ധരിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. പിന്നാലെ ഇയാള്‍ സലോമിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. ഇതോടെ സലോമി യുവാവിനോട് സംസാരിക്കാതായി. ഇതാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.

Get real time updates directly on you device, subscribe now.