കാർഷിക മേഖലയിലെ പ്രതിസന്ധി:സർക്കാർ വാക്ക്‌ പാലിക്കുന്നില്ല -കെ.സി.ജോസഫ് എം.എൽ.എ.

കാർഷിക മേഖലയിലെ പ്രതിസന്ധി:സർക്കാർ വാക്ക്‌ പാലിക്കുന്നില്ല -കെ.സി.ജോസഫ് എം.എൽ.എ.

0 414

കാർഷിക മേഖലയിലെ പ്രതിസന്ധി:സർക്കാർ വാക്ക്‌ പാലിക്കുന്നില്ല -കെ.സി.ജോസഫ് എം.എൽ.എ.

ശ്രീകണ്ഠപുരം: കോവിഡ് കാലത്തുപോലും കാർഷികമേഖലയ്ക്ക് നൽകിയ വാക്കും പ്രഖ്യാപനങ്ങളും നടപ്പാക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് കെ.സി.ജോസഫ് എം.എൽ.എ. കുറ്റപ്പെടുത്തി. റബ്ബർ വിലസ്ഥിരതാഫണ്ടിന്റെ സബ്സിഡി 15 മാസത്തെ കുടിശ്ശികയുള്ളപ്പോഴാണ് ഒരാഴ്ചമുൻപ് ആറുമാസത്തെ കുടിശ്ശിക ഉടനെ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. സംഘങ്ങൾ സംഭരിച്ച കശുവണ്ടി വിലനൽകി ഏറ്റെടുക്കാൻ കാപ്പക്സോ കശുവണ്ടി കോർപ്പറേഷനോ തയ്യാറാകാത്തതുമൂലം സംഭരണം നിലയ്ക്കുന്ന സ്ഥിതിയാണ്. സംഭരിച്ച കശുവണ്ടി ഏറ്റെടുക്കാനും റബ്ബർ സബ്സിഡി നൽകാനും അടിയന്തരനടപടികളുണ്ടാകണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു.

Get real time updates directly on you device, subscribe now.