കേളകം: ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിൻ്റെയും, കേളകം കൃഷിഭവൻ്റെയും, നാരങ്ങത്തട്ട് കർഷക സഭയുടെയും ആഭിമുഖ്യത്തിൽ ഔഷധ സസ്യങ്ങളുടെ കൃഷി പരിശീലന പരിപാടി നടത്തി.
എൻ. ഇ. പവിത്രൻ ഗുരുക്കൾ ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ ഷാൻ്റി സജി, കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ, കൃഷി അസിസ്റ്റൻറ് എം ആർ.രാജേഷ്, കൺവീനർ തോമസ് പടിയക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.