അംബേദ്കറെ അപമാനിച്ചതിനെതിരെ ബെംഗളൂരുവിനെ സ്തംഭിപ്പിച്ച് ദലിത് പ്രതിഷേധം

0 2,046

ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​യാ​യ ഡോ. ​ബി.​ആ​ർ. അം​ബേ​ദ്​​ക​റെ റി​പ്പ​ബ്ലി​ക്​ ദി​ന ച​ട​ങ്ങി​നി​ടെ റാ​യ്​​ച്ചൂ​ർ ജി​ല്ല ജ​ഡ്ജി​ മ​ല്ലി​കാ​ർ​ജു​ന ഗൗ​ഡ പാ​ട്ടീ​ൽ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ബെംഗളൂരുവിൽ ദലിത് സംഘടനകളുടെ വൻ പ്രതിഷേധം. ‘സം​വി​ധാ​ന സം​ര​ക്ഷ​ണ വേ​ദി​കെ മ​ഹാ ഒ​ക്കൂ​ട്ട’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ധാ​ൻ സൗ​ധ ച​ലോ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ശ​നി​യാ​ഴ്ച വ​ൻ പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ സം​ഘ​ടി​പ്പി​ച്ച​ത്. കു​റ്റ​ക്കാ​ര​നാ​യ ജ​ഡ്ജി​യെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​ണ​മെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗ​ളൂ​രു സി​റ്റി റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച്​ വി​ധാ​ൻ സൗ​ധ വ​ഴി അ​ന​ന്ത​റാ​വു സ​ർ​ക്കി​ളി​ൽ സ​മാ​പി​ച്ചു.

റാ​യ്​​ച്ചൂ​ർ ജി​ല്ല കോ​ട​തി​യി​ലെ റി​പ്പ​ബ്ലി​ക്​ ദി​ന ച​ട​ങ്ങി​നി​ടെ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അം​ബേ​ദ്​​ക​റു​ടെ ചി​ത്രം എ​ടു​ത്തു​മാ​റ്റാ​ൻ ജ​ഡ്ജി​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്നു വി​വാ​ദ സം​ഭ​വം. തു​ട​ർ​ന്ന്​ ക​ർ​ണാ​ട​ക മു​ഴു​വ​ൻ ദ​ലി​ത്​ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു.

എ​ല്ലാ കോ​ട​തി​ക​ളി​ലും അം​ബേ​ദ്​​ക​റു​ടെ ചി​ത്രം സ്ഥാ​പി​ക്ക​ണ​മെ​ന്നും ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​മ്പോ​ൾ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ, പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്കും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും വ​നി​ത​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട റാ​യ്​​ച്ചൂ​ർ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്ജി​ മ​ല്ലി​കാ​ർ​ജു​ന ഗൗ​ഡ പാ​ട്ടീ​ലി​നെ ഹൈ​​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം സ്ഥ​ലം​മാ​റ്റി​യി​രു​ന്നു. ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​പ്പ​ല​റ്റ്​ അ​തോ​റി​റ്റി​യി​ലേ​ക്കാ​ണ്​ സ്ഥ​ലം​മാ​റ്റം.