ദളിത് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

0 725

ദളിത് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ പത്താം ക്ലാസുകാരിയായ ദളിത് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ അഞ്ജലിയാണ് ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മരിച്ചത്. മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി  മുറിയിൽ നിന്ന് ഇറങ്ങിപ്പോയി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

ഓൺലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് അഞ്ജലിക്കുണ്ടായിരുന്നതെന്നും വീട്ടുകാർ പറയുന്നു. എന്നാൽ, വീട്ടിൽ വഴക്കുണ്ടായതിന്‍റെ പിന്നാലെ കുട്ടി തൂങ്ങി മരിച്ചെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ കിട്ടിയിട്ടുള്ള വിവരം. തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.