ചുണ്ടേൽ: ദാറുത്തൗഫീഖ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഖമറുദ്ധീൻ ബാഖവി അധ്യക്ഷത വഹിച്ചു. തുടർന്ന് മുഹമ്മദലി സഖാഫി പുറ്റാട്, കെ സലീന, കെ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.