സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന്

0 642

സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14 ന്

മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസിലെയും പനമരം, മാനന്തവാടി, തവിഞ്ഞാല്‍, കുഞ്ഞാം, കാട്ടിക്കുളം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലെയും സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഒപ്പറേറ്റര്‍മാരെ തിരെഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നടത്തുന്നു. പ്രതിമാസം 12,000/- രൂപ . ഹോണറേറിയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേവനം അനുഷ്ഠിക്കാന്‍ തയ്യാറുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുളളവരും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ് /മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ള, മാനന്തവാടി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ക്ക് അപേക്ഷിക്കാം.

മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ഫെബ്രുവരി 14 ന് രാവിലെ 10.30 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ (ബയോഡാറ്റ സഹിതം) സഹിതം പങ്കെടുക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04935-240210