എടത്തൊട്ടി: കണ്ണൂർ യൂണിവേഴ്സിറ്റി അവസാനവർഷ ബിരുദ പരീക്ഷയിൽ വിജയത്തിളക്കവുമായി ഡീ പോൾ കോളേജ് എടത്തൊട്ടി. യൂണിവേഴ്സിറ്റി തലത്തിൽ 90 ശതമാനം വിജയവുമായി ബി എ ഇംഗ്ലീഷ് രണ്ടാം സ്ഥാനവും ബി കോം പരീക്ഷയിൽ 83.7 ശതമാനം വിജയവുമായി മൂന്നാം സ്ഥാനവും സെൽഫ് ഫിനാൻസ് കോളേജുകളിൽ ബി എ ഇക്കണോമിക്സിൽ ഒന്നാം സ്ഥാനവും നേടി കോളേജ് വിജയം ആവർത്തിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികൾക്കും പഠന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ മാനേജ്മെൻ്റിനും അധ്യാപകർക്കും പിടിഎ അഭിനന്ദനമറിയിച്ചു.