ചത്തകോഴികളെ വിറ്റു; നാട്ടുകാര്‍ കോഴിക്കട പൂട്ടിച്ചു
കോഴിക്കോട്: നാദാപുരം ചേറ്റുവെട്ടി – എയര്‍പോര്‍ട്ട് റോഡില്‍ മൊതക്കര പള്ളിക്ക് സമീപം ചത്തകോഴികളെ വിറ്റതിനെ തുടര്‍ന്ന് സിപിആര്‍ കോഴിക്കട പൂട്ടിച്ചു. ഞായാറാഴ്ചയാണ് സംഭവം. കടയില്‍ വില്‍ക്കാനായി വെച്ച കോഴികള്‍ക്കൊപ്പം പത്തോളം ചത്ത കോഴികളെ കണ്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.
സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചത്തകോഴികളെ കടയില്‍ നിന്ന് വിറ്റതായും ബോധ്യപ്പെട്ടു. ഇവിടെ നിന്ന് ടൗണിലെ പല കടകളിലും ഇറച്ചി എത്തിച്ച് നല്‍കാറാണ് പതിവ്. മിക്കവാറും ചത്തകോഴികളെയാണ് കടകളില്‍ വില്‍പ്പന നടത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ സംഘടിച്ചതോടെ നാദാപും പൊലീസ്, തൂണേരി പഞ്ചായത്ത് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറച്ചിക്കട അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി. ഇറച്ചിക്കടയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.