എന്‍ജിന് മുന്നില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ ഓടിയത് നാല് കിലോമീറ്റര്‍; യുവാവിന് ദാരുണാന്ത്യം

കോട്ടയം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹവുമായി നാല് കിലോമീറ്റര്‍ ട്രെയിന്‍ ഓടി. കുറിച്ചി മലകുന്നം ചേരിക്കളം പരേതനായ ജോസിന്റെയും ലിസമ്മയുടെയും മകന്‍ ലിജോ (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുറിച്ചി ചാമക്കുളം ഭാഗത്തായിരുന്നു അപകടം.
ട്രെയിന്‍ ചിങ്ങവനം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന യാത്രക്കാരാണ് യുവാവിന്റെ മൃതദേഹം എന്‍ജിനു മുന്നിലെ കൊളുത്തില്‍ കുടുങ്ങിയ നിലയില്‍ കണ്ടത് . തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ പൊലീസിന്റെയും ആര്‍പിഎഫിന്റെയും സഹായത്തോടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അപകടത്തെ തുടര്‍ന്ന് എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി. 6.15ന് ചിങ്ങവനത്ത് എത്തിയ ട്രെയിന്‍ 7.20നാണ് യാത്ര തുടര്‍ന്നത്. കായംകുളം- എറണാകുളം പാതയില്‍ അര മണിക്കൂറോളം ഗതാഗതം മുടങ്ങി.
യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സംസ്കാരം ഇന്ന് 10ന് പൊടിപ്പാറ തിരുക്കുടുംബ ദേവാലയത്തില്‍. സഹോദരന്‍: ജോസി ജോസ്. പൊലീസ് കേസെടുത്തു.